ഏ.ആർ.മാസ്റ്ററുടെ പേരിൽ കോൺഗ്രസ്സ് ഓഫീസ് നിർമ്മിക്കും
വെള്ളമുണ്ട : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടായ ഏ.ആർ.നാരായണൻ മാസ്റ്ററുടെ സ്മാരകമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ഓഫീസ് നിർമ്മിക്കുവാൻ തീരുമാനിച്ചു.യോഗത്തിൽ പ്രസിഡണ്ട് ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.വേണുഗോപാൽ,അഡ്വ.എൻ.കെ.വർഗ്ഗീസ്, ടി.കെ.മമ്മൂട്ടി, പി.പ്രകാശൻ, ഷാജി പനമട, സാജു .എം.എം ,ചന്തു പുല്ലോറ, എം.ജെ.സെലസ് റ്റ്യൻ മാസ്റ്റർ ,യൂസ് ഫ്ഇസ്മാലി, അബ്ദുള്ള കെ.കെ. എന്നിവർ സംസാരിച്ചു . പി.ടി. ജോയി സ്വാഗതവും കെ.ഖാലിദ് നന്ദിയും പറഞ്ഞു.നിർമ്മാണ കമ്മിറ്റി ഭാരവാഹികളായി രക്ഷാധികാരികൾ എൻ.ഡി.അപ്പച്ചൻ പി.കെ.ജയലക്ഷ്മി അഡ്വ.എം.വേണുഗോപാൽ പള്ളിയാൽ മൊയ്തൂട്ടി പി.ചന്ദ്രൻ ചെയർമാൻ മംഗലശ്ശേരി മാധവൻ മാസ്റ്റർ വർക്കിംഗ് ചെയർമാൻ: ഷാജി ജേക്കബ് കൺവീനർ ടി.കെ.മമ്മൂട്ടി ട്രഷറർ പി.ടി. ജോയി
അംഗങ്ങൾ ചിന്നമ്മ ജോസ്
എൻ.കെ.പുഷ്പലത ജോസ് മാഞ്ചേരി സി.പി.രാമചന്ദ്രൻ ഉനൈസ് .ഒ.ടി എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply