May 9, 2026

സ്പിരിറ്റ് കേസിലെ പ്രതിയെ പിടികൂടി

0
Img 20240108 Wa0044
By ന്യൂസ് വയനാട് ബ്യൂറോ

 

മുത്തങ്ങ: 2021 ൽ മുത്തങ്ങ പൊൻകുഴി ഭാഗത്ത് വച്ച് 11034.400 ലിറ്റർ സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന സുൽത്താൻബത്തേരി റേഞ്ചിലെ 134/21നമ്പർ അബ്കാരി കേസിൽ പ്രതിയായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഭാഗം പുളിയഞ്ചാലി വീട്ടിൽ അജ്മൽ.പി. സി എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തു. സംഘത്തിൽ എക്സൈസ് സൈബർ സെല്ലിലെ പ്രിവന്റിവ് ഓഫീസർ ഷിജു എം സി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ്, സനൂപ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ എന്നിവർ ഉണ്ടായിരുന്നു .2021 മെയ് മാസം ആറാം തീയതി കൊറോണ കാലത്ത് സ്ക്വാഡ് സി.ഐ ആയിരുന്ന സജിത്ത് ചന്ദ്രനും പാർട്ടിയും പൊൻകുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ നിരത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ 52 ബാരലുകളിലായി ഉണ്ടായിരുന്ന സ്പിരിറ്റ് കണ്ടെടുത്ത് സു. ബത്തേരി റേഞ്ചിൽ രജിസ്റ്റർ ചെയ്ത ടി.കേസിൽ നാളിതുവരെ പ്രതികളായി ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.. മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം കേന്ദ്രമായി പ്രവർത്തിച്ചു കൊണ്ടിരുന്ന വി   എ ബി കോ സ്മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ സാനിറ്റൈസർ നിർമ്മാണത്തിൻ്റെ മറവിൽ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് ആയിരുന്നു പിടികൂടിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ട്ണറായ അബ്ദുൾ ബഷീർ കോപ്പിലാൻ എന്നയാളെ ഇ .കേസിൽ ഒന്നാം പ്രതിയായി കണ്ടെത്തിയിരുന്നുവെങ്കിലും ടിയാൻ സ്വദേശത്തും വിദേശത്തുമായി ഒളിവിൽ കഴിഞ്ഞു വരുകയാണെന്ന് എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം കർണ്ണാടക സംസ്ഥാനത്തും മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം, കൊണ്ടോട്ടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൈസൂർ മാണ്ഡ്യ കൊപ്പം ഭാഗത്തെ എൻ എസ് എൽ ഷുഗേർസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് കൊറോണ സമയത്ത് സാനിനെറ്റ സർ നിർമ്മാണത്തിനെന്ന പേരിൽ Drug Department ൻ്റെ ലൈസൻസ് ഉപയോഗിച്ച് സ്പിരിറ്റ് ലഭ്യമാക്കി കടത്തികൊണ്ടു വന്നതെന്നും ടി. സ്ഥാപനത്തിൻ്റെ പാർട്ട്ണർമാരായ ഒന്നാം പ്രതി അബ്ദുൾ ബഷീർ എന്നയാളും രണ്ടാം പ്രതി അജ്മൽ പി.സിയും നേരിട്ട് ഇടപ്പെട്ടാണ് ഇ സ്പിരിറ്റ് ലഭ്യമാക്കിയതെന്നും കണ്ടെത്തിയിട്ടുള്ളതാണ്.ഇ .സ്ഥാപനത്തിൻ്റെ മറ്റൊരു പാർട്ട്ണറായ വാഹിദ് എന്നയാൾ ദീർഘകാലമായി വിദേശത്ത് ജോലി ചെയ്തുവരുകയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വാഹിദിന് ടി.കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഈ ആളുകളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് അനുഷണം നടത്തിവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ബഷീർനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *