May 9, 2026

ഗ്രീന്‍സോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20240108 Wa0045
By ന്യൂസ് വയനാട് ബ്യൂറോ

 

മൊതക്കര:യുവജനങ്ങള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ ആവിഷ്‌കരിച്ച ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊതക്കര പ്രതിഭ ഗ്രന്ഥാലയവുമായി ചേര്‍ന്നാണ് യുവജന കമ്മീഷന്‍ ഗ്രീന്‍സോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. വെള്ളമുണ്ട മൊതക്കരയിലെ ഒരേക്കര്‍ സ്ഥലത്താണ് വാഴ, ചേമ്പ്, ക്യാബേജ്, തക്കാളി, പയര്‍, പച്ചമുളക് എന്നിവ കൃഷി ചെയ്യുക. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ പി.എ അസീസ്, യുവജനകമ്മീഷന്‍ അംഗം കെ.കെ വിദ്യ, ജില്ലാ ആസൂത്രണസമിതി അംഗം എ.എന്‍ പ്രഭാകരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി.എന്‍ സജ്ന, പ്രതിഭ ഗ്രന്ഥാലയം പ്രസിഡന്റ് രഞ്ജിത് മാനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *