May 31, 2026

വയനാട് ഫ്ളവർഷോ സമാപിച്ചു 

0
Img 20240108 Wa0058
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഡിസംബര്‍ 20 മുതല്‍ കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടന്നുവന്ന വയനാട് അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച വയനാട് ഫ്ളവര്‍ഷോ സമാപിച്ചു. ക്രിസ്തുമസ്-ന്യൂഇയര്‍ അവധിയോടനുബന്ധിച്ച് നിരവധി വിനോദ സഞ്ചാരികളാണ് ഫ്ളവര്‍ഷോ കാണാന്‍ ഇത്തവണ എത്തിയത്. പുഷ്പഫല സസ്യ പ്രദര്‍ശനം, ജലധാരകള്‍, വിവിധ സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളുമടക്കം നിരവധി വ്യത്യസ്തകളുമായാണ് ഫ്ളവര്‍ഷോ നടന്നത്. ഫ്ളവര്‍ഷോയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

സമാപന സമ്മേളനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. കേരള ബേങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ മുഖ്യാതിഥിയായി. കല്‍പ്പറ്റ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എം ശിവരാമന്‍,കൗണ്‍സിലര്‍മാരായ ഡി രാജന്‍, പി വിനോദ് കുമാര്‍, പി അബ്ദുള്ള, സ്വാഗത സംഘം കണ്‍വീനര്‍ കെ എസ് രമേശ്, എം എ ബിമല്‍കുമാര്‍, വേണുഗോപാല്‍, കെ സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. ജോ. ജനറല്‍ കണ്‍വീനര്‍ വി പി രത്‌നരാജ് സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഒ എ വീരേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു. ഇടവേളക്ക് ശേഷം സംഘടിപ്പിച്ച ഫ്ളവർ ഷോയുമായി സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ അഗ്രി ഹോട്ടികൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ വരും വർഷങ്ങളിലും കൂടുതൽ പുതുമകളോടെയെത്തുമെന്നും കൂട്ടിച്ചേർത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *