November 14, 2026

കല്യാണി അമ്മയ്ക്ക് തണലായി വർത്തിച്ച കാപ്പൻ അബ്ദു റസാഖും കുടുംബവും; മാതൃകാപരമായ സേവനത്തിന് പ്രശംസ അറിയിച്ച് ബദ്റുൽഹുദ

0
WhatsApp Image 2026-11-13 at 7.31.22 PM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വടുവഞ്ചാൽ: ഉറ്റവരും ഉടയവരും ഇല്ലാത്ത കല്യാണി അമ്മയെ വാത്സല്യത്തോടെ സ്വന്തം മാതാവായി കണ്ട് സംരക്ഷിക്കുകയും, രോഗത്തിലും വാർദ്ധക്യത്തിലും വേണ്ട പരിചരണം നൽകുകയും ചെയ്ത വയനാട് വടുവഞ്ചാലിലെ കാപ്പൻ അബ്ദു റസാഖും കുടുംബവും ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി ഡോ. പി. ഉസ്മാൻ മൗലവി പറഞ്ഞു.
അക്കാദമി മാനേജർ നസീർ കോട്ടത്തറയോടൊപ്പം റസാഖിന്റെ വീട്ടിലെത്തിയ അദ്ദേഹം, റസാഖിന്റെ അനുജൻ സുലൈമാൻ, കല്യാണി അമ്മയ്ക്ക് വേണ്ടി ഏറെ ത്യാഗം സഹിച്ച ഭാര്യ റുഖിയ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ കണ്ട് അഭിനന്ദനവും സന്തോഷവും അറിയിച്ചു. പ്രായമാകുമ്പോൾ സ്വന്തം മാതാപിതാക്കളെ പോലും പരിചരിക്കാൻ മടിച്ച് വൃദ്ധസദനങ്ങൾ തേടിപ്പോകുന്ന ഈ കാലത്ത്, ഇവരുടെ പ്രവർത്തനം നാടിന് തന്നെ വലിയ മാതൃകയാണെന്ന് ബദ്റുൽ ഹുദാ സാരഥികൾ അഭിപ്രായപ്പെട്ടു.
അന്നന്ന് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന റസാഖിന്റെ കുടുംബത്തിന് ഏറെ പരിമിതികൾ ഉണ്ടായിട്ടും ഇത്രയും മഹത്തായ ഒരു സേവനത്തിന് അവർ തയ്യാറായ വിവരം നാടറിയുന്നത് വയോധികയായ കല്യാണി അമ്മയുടെ മരണത്തോടെയാണ്. റസാഖിന് കണ്ണിന് കാഴ്ച പ്രശ്‌നങ്ങൾ വളരെ കൂടുതൽ ഉണ്ട് കല്യാണി അമ്മയെ പോലെ പ്രായമായ ഉമ്മയും വിധവകളായ രണ്ട് സഹോദരിമാരും റസാഖും ഭാര്യയും 3 മക്കളും എല്ലാവരും ഏറെ കട ബാധ്യതകർ ഉള്ള തറവാട് വീട്ടിലാണ് താമസിക്കുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *