May 9, 2026

വയനാട്ടിലെ മഴ; നെൽകൃഷിയിൽ ലക്ഷങ്ങളുടെ നഷ്ടം;

0
Img 20240109 102836
By ന്യൂസ് വയനാട് ബ്യൂറോ

 

 

ക​ൽ​പ്പറ്റ: കാലവർഷം കണക്കെ പെയ്യുന്ന മഴ നെൽകർഷകരെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നു. വി​ള​വെ​ടു​ക്കു​ന്ന​തി​നും ഉ​ണ​ക്കു​ന്ന​തി​നും മ​ഴ വി​ല്ല​നാ​വു​ന്ന​തോ​ടെ വ​ലി​യ ആ​ധി​യി​ലാ​ണ് ക​ർ​ഷ​ക​ർ. ചാ​റ്റ​ൽ​മ​ഴ ജി​ല്ല​യി​ലെ​ല്ലാ​യി​ട​ത്തു​മു​ണ്ട്. കൂ​ടാ​തെ വെ​യി​ലി​ല്ലാ​ത്ത​തി​നാ​ൽ നെ​ല്ലു​ണ​ക്കാ​ൻ ക​ഴി​യാ​തെ ന​ശി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്. ന​ല്ല വെ​യി​ല​ത്ത് ഉ​ണ​ക്കി വേ​ണം വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത മ​ഴ​യും കാ​ർ​മേ​ഘം മൂ​ടി​നി​ൽ​ക്കു​ന്ന​തും കാ​ർ​ഷി​ക വി​ള​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്.

കാ​ലം​തെ​റ്റി മ​ഴ പെ​യ്യു​ന്ന​ത് ചെ​ടി​ക​ളി​ൽ​നി​ന്ന് വി​ള​ക​ൾ കൊ​ഴി​ഞ്ഞു​വീ​ണ് ന​ശി​ക്കാ​നും കാ​ര​ണ​മാ​വു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​നം കാ​ർ​ഷി​ക വി​ള​ക​ളു​ടെ സീ​സ​ണെ​ത്തും മു​മ്പേ അ​ടു​ത്ത വി​ള​വി​നു​ള്ള പൂ​വും ത​രി​മ്പു​ക​ളും ഉ​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് വി​ള​വെ​ടു​പ്പു സ​മ​യ​ത്ത് കൊ​ഴി​ഞ്ഞു​ന​ശി​ക്കാ​നും അ​ടു​ത്ത വ​ർ​ഷ​ത്തെ വി​ള​വി​നെ സാ​ര​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. നെ​ൽ​പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ കൊ​യ്തി​ട്ട നെ​ൽ​ക്ക​തി​രു​ക​ൾ ന​ന​ഞ്ഞാ​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ പോ​ലും അ​വ വി​ല​കൊ​ടു​ത്ത് വാ​ങ്ങാ​ൻ മ​ടി​ക്കും. പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ന്നാ​ൽ നെ​ല്ലും വ​യ്ക്കോ​ലു​മെ​ല്ലാം ന​ശി​ച്ചു​പോ​വു​ക​യും ചെ​യ്യും.കൊ​യ്തി​ട്ട നെ​ല്ല് മാ​റ്റാ​നാ​കാ​തെമ​ഴ​കാ​ര​ണം പ​ല നെ​ൽ​പാ​ട​ങ്ങ​ളി​ലും കൊ​യ്തി​ട്ട നെ​ല്ല് കു​തി​ർ​ന്ന് പാ​ട​ത്തു​നി​ന്ന് മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ നെ​ൽ​ക്ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.

പ​ല​യി​ട​ത്തും വ​യ​ലു​ക​ളി​ൽ കൊ​യ്തി​ട്ട നെ​ല്ല് വാ​രി​യെ​ടു​ക്കാ​നോ മെ​തി​ക്കാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തു​കാ​ര​ണം ക​തി​രു​ക​ൾ കൊ​ഴി​ഞ്ഞു​പോ​കാ​നും മു​ള​ക്കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ചി​യ പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ. മ​ഴ പെ​യ്ത​തോ​ടെ കൊ​യ്ത്തു​യ​ന്ത്രം ഇ​റ​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *