ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ കൊയ്ത്തു ത്സവം നടത്തി
കൽപ്പറ്റ: ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ മൂപ്പൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ കോക്കുഴിയിൽ ഡോ. വി. ജെ. സെബാസ്റ്റ്യന്റെ രണ്ട് ഏക്കർ വയലിൽ കൃഷിയിറക്കിയ നെൽ കൊയ്ത്തു ത്സവം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നെല്ല് കൊയ്തുകൊണ്ട് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ കാതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കർഷോത്തമ അവാർഡ് ജേതാവായ റോയ് ആന്റണിയെയും ഡോ. വി. ജെ. സെബാസ്റ്റ്യനെയും ചടങ്ങിൽ ആദരിച്ചു.മൂപ്പൻസ് നഴ്സിംഗ് കോളേജിലെ 30 ത്തിൽ അധികം വിദ്യാർഥികൾ കൊയ്ത്തിൽ ഭാഗബാക്കായി.ചാപ്റ്റർ സെക്രട്ടറി രമേശ് മാണിക്യം, മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ലിഡ, ലൗലി അഗസ്റ്റിൻ, ഡോ. സെബാസ്റ്റ്യൻ, എം. മുഹമ്മദ്, അഡ്വ. നസീർ, ഡോ. സുരേഷ്, സിറാജുദ്ധീൻ, എം. ഉമ്മർ എന്നിവർ സംസാരിച്ചു.





Leave a Reply