May 9, 2026

അവിചാരിത മഴ; കാപ്പി കർഷകർ അങ്കലാപ്പിൽ

0
Img 20240109 093933
By ന്യൂസ് വയനാട് ബ്യൂറോ

 

ക​ൽ​പ്പറ്റ: വിളവെടുക്കാനൊരുങ്ങവെ അപ്രതീക്ഷിത മഴ കാപ്പി കർഷകരെ അങ്കലാപ്പിലാക്കുന്നു. വിളവെടുപ്പ് , ഉണക്കൽ എന്നിവയെ മഴ ബാധിച്ചു. അതിനിടെ കാപ്പി കാലം തെറ്റി പൂവിടുന്നതും കർഷകർക്ക് നഷ്ടമുണ്ടാക്കും.

വി​ള​വെ​ടു​പ്പ്‌ പൂ​ർ​ത്തി​യാ​ക്കാ​ത്ത തോ​ട്ട​ങ്ങ​ളി​ൽ മ​ഴ​യും മ​ഞ്ഞും കാ​ര​ണം കാ​പ്പി പൂ​ത്തു​തു​ട​ങ്ങി. വി​ള​വെ​ടു​ത്ത​വ​യാ​ക​ട്ടെ, ഉ​ണ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലും. വി​ള​വെ​ടു​ത്ത് കൂ​ട്ടി​യി​ട്ട കാ​പ്പി​ക്കു​രു വെ​യി​ലില്ലാ​ത്ത​തു കാ​ര​ണം പൂ​പ്പ​ൽ പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ജി​ല്ല​യി​ൽ കാ​പ്പി വി​ള​വെ​ടു​പ്പ്‌ മി​ക്ക തോ​ട്ട​ങ്ങ​ളി​ലും പാ​തി​യി​ലാ​ണ്‌. സാ​ധാ​ര​ണ ഡി​സം​ബ​ർ ആ​ദ്യം ആ​രം​ഭി​ക്കു​ന്ന വി​ള​വെ​ടു​പ്പ്‌ ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ളും. ഇ​തി​നി​ട​യി​ലാ​ണ്‌ മ​ഴ വി​ല്ല​നാ​യ​ത്. മ​ഴ​ക്കു​മു​മ്പ്‌ മ​ഞ്ഞും ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് പ​ല​യി​ട​ത്തും വി​ള​വെ​ടു​പ്പി​നു മു​മ്പേ കാ​പ്പി പൂ​ക്കാ​നും തു​ട​ങ്ങി​യ​ത്.

കാ​പ്പി പ​റി​ക്കു​മ്പോ​ൾ പൂ​ക്ക​ൾ കൊ​ഴി​ഞ്ഞു​പോ​കു​ന്ന​ത് അ​ടു​ത്ത വ​ർ​ഷ​ത്തെ ഉ​ൽ​പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സാ​ധാ​ര​ണ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ​ക്കി​യെ​ടു​ക്കാ​വു​ന്ന കാ​പ്പി നി​ല​വി​ൽ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ലും ഉ​ണ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത കാ​പ്പി​ക്കു​രു മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​ഴി​ഞ്ഞു​വീ​ണു ന​ശി​ക്കാ​നും കാ​ര​ണ​മാ​കും. 70,000 ഹെ​ക്ട​റോ​ളം കാ​പ്പി​കൃ​ഷി​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ത് മൊ​ത്തം കൃ​ഷി​യി​ട​ത്തി​ന്റെ 33.6 ശ​ത​മാ​ന​ത്തോ​ളം വ​രും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *