പങ്കെടുത്ത മൂന്നിനങ്ങളിലും എ ഗ്രേഡുമായി ഹെമിൻ സിഷ
കൽപ്പറ്റ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ടിലും ഗസൽ ആലാപനത്തിലും എ ഗ്രേഡ് നേടി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലെ പത്താം തരം വിദ്യാർത്ഥിനി ഹെമിൻ സീഷ. ബാപ്പു കൂട്ടിൽ മങ്കടയുടെ കീഴിലാണ് മാപ്പിളപ്പാട്ട് പഠിക്കുന്നത്. “അതുനാൽ സൗജ്” എന്ന് തുടങ്ങുന്ന ഹൈബർ പടപ്പാട്ടിലെ വരികളാണ് പാടിയത് .ഇത്താത്ത റഷ അഞ്ജല പഠിപ്പിച്ച “ഹങ്കാമ ഹേ ക്യൂ ബർപാ” എന്ന് തുടങ്ങുന്ന ദർബാരി രാഗത്തിലുള്ള ഗസലുമായാണ് ഹെമിൻ സ്റ്റേറ്റ് കലോത്സവത്തിനെത്തിയത്. എ ഗ്രേഡ് നേടിയ ഹൈസ്കൂൾ വിഭാഗം ഒപ്പന ടീമിലും അംഗമായിരുന്നു. സ്കൂളിലെ അധ്യാപകനായ അബ്ദുൽ സലാമിന്‍റെയും ജി.എച്ച്.എസ്.എസ് തരിയോടിലെ അധ്യാപികയായ മറിയം മഹമൂദിന്‍റെയും മകളാണ്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിലും ഗസൽ ആലാപനം, ഒപ്പന എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു.





Leave a Reply