July 10, 2026

പ്രണവം യോഗാ വിദ്യാ പീഠം: വിവിധ യോഗ സർട്ടിഫിക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

0
Img 20240111 204828
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഭാരതത്തിലെ ആധികാരികമായ യോഗ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ അതോറിറ്റി, ആയുഷ് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന യോഗ സർട്ടിഫിക്കേഷൻ ബോർഡിൻ്റെ അംഗീകൃത യോഗ ട്രൈനിംഗ് സെൻ്റർ ആയ പ്രണവം യോഗാ വിദ്യാ പീഠം വിവിധ യോഗ സർട്ടിഫിക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു, യോഗ വളണ്ടിയർ, യോഗ പ്രോട്ടോകോൾ ഇൻസ്ട്രക്ടർ, യോഗ വെൽ നസ് ഇൻസ്ട്രക്ടർ, പ്രൈമറി / എലമെൻ്ററി സ്ക്കുൾ യോഗ ടീച്ചർ, ഹൈസ്ക്കൂൾ / ഹയർ സെക്കണ്ടറി സ്ക്കൂൾ യോഗ ടീച്ചർ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പ്ളെയ്സ് മെൻ്റിന് ആവശ്യമായ സഹായവും നൽകും ,കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് നടത്തുന്ന 6 മാസത്തെ കോഴ്സ് ആയ ഡിപ്ളോമ ഇൻ യോഗ ഇൻസ്ട്രക്ടർ കോഴ്‌സും ആരംഭിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു, വാർത്താ സമ്മേളനത്തിൽ യോഗാചാര്യൻ പ്രവീൺ ടി രാജൻ, കോഴി സ് കോർഡിനേറ്റർ വി പ്രഭാകരൻ, സഞ്ജു ജോണി എന്നിവർ സംബന്ധിച്ചു,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *