August 22, 2026

രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ പുൽപ്പള്ളി ക്ഷീര സംഘത്തിലേക്ക് നീണ്ട സന്ദർശന പ്രവാഹം

0
20240113 135517
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : ഇന്ത്യയിലെ തന്നെ ഒന്നാമത്തെ ക്ഷീ ര സംഘമായി തിരഞ്ഞെടുക്കപ്പെട്ട് ഗോപാൽ രത്ന അവാർഡ് പുൽപ്പള്ളി ക്ഷീര സംഘത്തിന് ലഭിച്ചു.ഗോപാൽ രത്ന അവാർഡിൽ ഒന്നാം സ്ഥാനം നേടിയതിന് ശേഷം ക്ഷീര സംഘം നടപ്പിലാക്കിയ വ്യത്യസ്ത പ്രവർത്തനങ്ങൾ കാണാനും മനസിലാക്കാനും അയൽ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും സന്ദർശകർ ദിനം പ്രതി എത്തുന്നു. ഇവരെ സ്വീകരിക്കാനും പ്രവർത്തനങ്ങൾ വിശദീകരിക്കാനും സെക്രട്ടറി എം ആർ ലതിക, പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും മുൻ കൈ എടുക്കുന്നു.മറ്റു ജില്ലകളിലെ ക്ഷീര സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മിൽമയിലെയും ക്ഷീര വികസന വകുപ്പിലെയും ജീവനക്കാർ, കർഷകർ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെ പോകുന്നു സന്ദർശകരുടെ നീണ്ട നിര.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *