June 20, 2026

പ്രതിഭാസംഗമം സംഘടിപ്പിച്ചു 

0
Img 20240114 172446
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: വിദ്യാര്‍ഥികള്‍ സര്‍ഗശേഷി സമൂഹനന്‍മയ്ക്കു പ്രയോജനപ്പെടുത്തണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എ. അഷ്‌റഫ് ഫൈസി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ജില്ലാ കലാമേളയില്‍ ഒന്നാംസ്ഥാനം നേടിയവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വര്‍ധിക്കുന്ന അധാര്‍മിക-അനാശാസ്യ പ്രവണതകള്‍ക്കെതിരേ ക്രിയാത്മകമായി പ്രതികരിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കുന്നതിനാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കലാമേളകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നു അഷ്‌റഫ് ഫൈസി പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് അധ്യക്ഷത വഹിച്ചു. മുദരിബ് ഷറഫുദ്ദീന്‍ നിസാമി പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അനസ് ദാരിമി പിണങ്ങോട് സ്വാഗതവും സിദ്ദിഖ് ഫൈസി കോമ്പി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *