May 10, 2026

ജവഹര്‍ നവോദയ വിദ്യാലയം: ആറാം ക്ലാസ് പ്രവേശന പരീക്ഷ 20ന്

0
Img 20240114 182419
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ലക്കിടിയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനു പരീക്ഷ 20ന് രാവിലെ 11.30 മുതല്‍ 1.30 വരെ നടത്തും. ജില്ലയിലെ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് https://cbseitms.rcil.gov.in/nvs/Admincard?AspxAutoDetectCookieSupport=1 വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ വിജയിക്കുന്ന കുട്ടികളില്‍ 80 പേരെ നവോദയ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യമായി പഠിപ്പിക്കും. വിശദവിവരത്തിന് 9961556816 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷയ്ക്ക് എത്തുന്നവര്‍ അഡ്മിറ്റ് കാര്‍ഡ് കരുതണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *