August 23, 2026

മാനന്തവാടി പ്രസ്‌ക്ലബ്ബ് ആംബുലന്‍സ് കൈമാറ്റം ഇന്ന്

0
Img 20240115 112344
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മെഡിക്കല്‍ കോളേജ് സെക്കണ്ടറി പാലിയേറ്റീവിന് വേണ്ടി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ആംബുലന്‍സിന്റെ കൈമാറ്റം ഇന്ന് ഉച്ചക്ക് 2 മണിക്ക് ന്യൂമാന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോക സാന്ത്വന ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവിന്റെ സഹകരണത്തോടെ വിപുലമായ രീതിയില്‍ രോഗീ സംഗമവും രാവിലെ മുതല്‍ സംഘടിപ്പിക്കും. ഉച്ചക്ക് നടക്കുന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിക്കും. പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വ്വഹിക്കുമെന്നും പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, സെക്രട്ടറി സുരേഷ് തലപ്പുഴ, ട്രഷറര്‍ അശോകന്‍ ഒഴക്കോടി, മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ അര്‍ജുന്‍ ജോസ്, പാലിയേറ്റീവ് പ്രസിഡന്റ് ഷാജന്‍ ജോസ്, സെക്രട്ടറി വിപിന്‍ വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *