June 20, 2026

ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ ഓഫിസിന് ശിലയിട്ടു

0
20240118 165539
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം സിവിൽ സ്റ്റേഷനു സമീപമുള്ള അസോസിയേഷന്റെ സ്ഥലത്ത് സംസ്ഥാന പ്രസിഡന്റ്‌ എ. നിസാറുദ്ദീൻ നിർവഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ടി.ഡി. ജൈനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാത്യു തോമസ്‌ സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ വി.കെ. സി. മമ്മദ് കോയ , എം. ഖാലിദ് , സംസ്ഥാന സെക്രട്ടറി പി. ജെ. ജോസ് ,വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസ്സിയാമ്മ സാമുവൽ , അസോസിയേഷൻ നോർത്ത് സോൺ സെക്രട്ടറി ജോർജ് മുണ്ടക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ തോമസ്‌ വർഗീസ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *