April 15, 2026

കൊയ്ത്ത് മെതിയെന്ത്രം കയറ്റി വന്ന ലോറി ഇടിച്ച് വാഹനങ്ങള്‍ക്ക് കേട്പാട്  സംഭവിച്ചു

0
Img 20240120 194620
By ന്യൂസ് വയനാട് ബ്യൂറോ

 

കൊയിലേരി: കൊയ്ത്ത് മെതിയെന്ത്രം കയറ്റി വന്ന ലോറി ഇടിച്ച് 7 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് ഉച്ചയോടെ കൊയിലേരിയിലായിരുന്നു അപകടം. പയ്യമ്പള്ളി ഭാഗത്ത് നിന്നും വരികയായിരുന്ന മെതിയന്ത്രം കയറ്റി വന്ന ലോറി കൊയിലേരി ടൗണിന് സമീപം ഇറക്കത്തില്‍ വെച്ച് ബ്രേക്ക് നഷ്ട്ടപ്പെടുകയായിരുന്നു. വാഹനം വന്നിടിച്ച് രണ്ട് കാറുകള്‍ക്കും, ബുള്ളറ്റുകള്‍ക്കും, സ്‌കൂട്ടറുകളും ഉള്‍പ്പെടെ 7 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന കൊയിലേരി സ്വദേശി ബിബിന്‍ ബാബുവിന് പരിക്കേറ്റു. ഇയാളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ട്ട വിവരം ഡ്രൈവറും, ക്ലീനറും വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്, ഒരു കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *