പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു
കേണിച്ചിറ: കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂതാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതികളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പൂതാടി ചെറുകുന്ന് കൊവളയില്‍ പ്രജിത്ത് എന്ന പ്രജിത്തന്‍ (45), പീഡനത്തിന് ഒത്താശ ചെയ്ത ഭാര്യ സുജ്ഞാന (36) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2020 മുതല്‍ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പോലീസ്‌കേസെടുത്തത്.പരാതിപ്പെട്ടാല്‍ ഫോണില്‍ പകര്‍ത്തിയ നഗ്‌നചിത്രം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇതേ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇവരുടെ സുഹൃത്ത് സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു.





Leave a Reply