April 17, 2026

വന്യമൃഗ ശല്യത്തിൽ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥക്കെതിരെ ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് നടത്തി കോൺഗ്രസ്

0
Eidjbtd19099
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : കടുവാ ആക്രമണങ്ങളിലും രൂക്ഷമായ വന്യമൃഗ ശല്യങ്ങളിലും വനം വകുപ്പ് കാണിക്കുന്ന ഗുരുതരമായ അനാസ്ഥക്കെതിരെ മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി .

വണ്ടിക്കടവ് പഴശ്ശി പാർക്കിൽ നിന്ന് പ്രകടനമായി എത്തിയ മാർച്ച് വനം വകുപ്പ് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞത് ഏറെ നേരം സംഘർഷാവസ്ഥ ഉണ്ടാക്കി .

പുൽപ്പള്ളി വിവിധ മേഖലകളിൽ ഇന്നലെ രാത്രി ഒന്നിലേറെ സ്ഥലങ്ങളിൽ കടുവകളെ കണ്ടത് ജനങ്ങളെ ഒന്നാകെ ഭിത്തിയിൽ ആക്കിയിരിക്കുകയാണ് . ആവശ്യത്തിന് ജീവനക്കാരെ ഉൾപ്പെടുത്താതെ ലാത്തിയും ടോർച്ചുമായി കടുവയെ തുരത്താൻ ഇറങ്ങുന്ന വനം ഉദ്യോഗസ്ഥർ ജനങ്ങളെ കളിയാക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ അപഹസിച്ചു . കോടികളുടെ ഫണ്ട് വനം വകുപ്പിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്കും , പ്രതിരോധ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നത് എവിടെയാണ് ചിലവഴിക്കുന്നത് എന്ന് വ്യക്തമാക്കണം .

കർണാടക വനത്തിൽ നിന്ന് കടുവകളും മറ്റ് വന്യമൃഗങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ പകൽ സമയത്തും സ്വൈരവിഹാരം നടത്തുന്നത് തടയാൻ വനം വകുപ്പ് ചെറുവിരൽ പോലും അനക്കാത്തത് ജനങ്ങളോടുള്ള വെല്ല് വിളിയാണ് . വനം വകുപ്പ് വന്യജീവികളുടെ മറവിൽ അഴിമതിയുടെ വിളനിലമായെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലം പ്രസിഡൻറ് ഷിനോജ് തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി ഡി സജി മുഖ്യ പ്രഭാഷണം നടത്തി .

ബ്ലോക്ക് പ്രസിഡൻറ് വർഗീസ് മുരിയൻകാവിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഒ.ആർ.രലു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വിജയൻ, വി.ടി. തോമസ്, പി. ആഗസ്തി, ജോർജ്ജ് തട്ടാംപറമ്പിൽ, ജോസ്, കണ്ഠൻതുരുത്തി, മണികണ്ഠൻ, ജോസ് കണ്ടൻതുരുത്തി. കെ ജോർജ്ജ് , സുനിൽ പാലമറ്റം , സണ്ണി കുളിരേൽ , വി എസ് മാത്യു , ഷിനോജ് കളപ്പുര ,ഷിജോയി മാപ്ലശ്ശേരി , ഷിനു കച്ചിറ , പി കെ ജോസ് , മനോജ് ഉതുപ്പാൻ ,സണ്ണി മണ്ട പത്തിൽ .ലില്ലി തങ്കച്ചൻ . ഷൈജു പഞ്ഞിത്തോപ്പിൽ പുഷ്പലത നാരായണൻ , ഇ കെ മാത്യു , കെ എസ് ഐ വർഗീസ് , പത്മകുമാരി , നിധിൻ വർഗീസ്എന്നിവർ പ്രസംഗിച്ചു .പ്രതിഷേധ പ്രകടനത്തിന് ജോസ് കുഴുപ്പിൽ , ബിജു പാറക്കൽ , ജസ്റ്റിൻ കടുപ്പിൽ , ടോമി ഏറത്ത് , സണ്ണി വല്ലത്ത് , മോളി ആറ്റുപുറം , രാജു കടുപ്പിൽ , കെ സില്ലപ്പൻ , രാധാ വിദ്യാധരൻ , ഫ്രാൻസിസ് ഇമ്പലി , ഷാജു ചെങ്ങനമഠം , ദേവസ്യ പൂവത്തോട് , ദേവസ്യ പൂവത്തോട് . എ ജോസ് കവളക്കാട്ട്, എ.ടി വിനോദ്, ജോജി നീറമ്പുഴ, സനൽ കബനിഗിരി, തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *