വിജിത്തിനെ ഡിവൈഎഫ്ഐ അനുമോദിച്ചു
വെള്ളമുണ്ട:പഞ്ചാബിൽ വെച്ച് നടന്ന സൗത്ത് വെസ്റ്റ് സോൺ ഇന്റർ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ വ്യക്തികത ഇനത്തിലും ടീം ഇനത്തിലും സ്വർണ്ണവും, അയോധ്യയിൽ വെച്ച് നടന്ന സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിലും, പഞ്ചാബിൽ വെച്ച് നടന്ന അഖിലേന്ത്യാ ആർച്ചറി ചാമ്പ്യൻഷിപ്പിലും വെള്ളിയും കരസഥമാക്കി വെള്ളമുണ്ടക്ക് അഭിമാനമായ വിജിത് എം.ബിയെ ഡിവൈഎഫ്ഐ ആദരിച്ചു.
വിജിത്തിന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ വെള്ളമുണ്ട മേഖല കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി കെ. റഫീഖ് കൈമാറി.
മേഖല സെക്രട്ടറി ഷുഹൈബ് സി. വി, പ്രസിഡന്റ് മുനീർ കിണറ്റിങ്ങൽ, ഹംജിത്, സജേഷ് കുമാർ, അജിത എന്നിവർ പങ്കെടുത്തു.





Leave a Reply