മുത്തപ്പന്‍ മടപ്പുര തിരുവപ്പന തിറ മഹോത്സവം ഫെബ്രുവരി 21, 22 ന്
മാനന്തവാടി: മാനന്തവാടി താഴെയങ്ങാടി മുത്തപ്പന്‍ മടപ്പുര തിരുവപ്പന തിറ മഹോത്സവം ഫെബ്രുവരി 21, 22 തീയ്യതികളില്‍ നടത്തപ്പെടും. മഹോത്സവത്തിന്റെ ഭാഗമായുള്ള ആദ്യ സംഭാവന ക്ഷേത്രം പ്രസിഡണ്ട് ബാബാസ് ബാബുവിന്റെ സാന്നിധ്യത്തില്‍ ആറാട്ടുതറ കെ.പ്രഭാകരനില്‍ നിന്നും, അന്നദാനത്തിലേക്കായ് ആദ്യ സംഭാവന റെജി എടത്തറയില്‍ നിന്നും ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് പുനത്തില്‍ കൃഷ്ണനും സെക്രട്ടറി മുട്ടാണിക്കല്‍ സന്തോഷും ഏറ്റുവാങ്ങി.വി.എം.ശ്രീവത്സന്‍, സി.കെ.രാജീവന്‍ മടയന്‍, പന്തപ്പിലാവില്‍ ഗോപാലന്‍, എം.എം.സന്തോഷ്, പി.ഗോപാലന്‍, എം.കെ. ചന്ദ്രന്‍, സി.കെ.രഞ്ജിത്. ടി.കെ.ഷിനോജ്, ഗോപി മുട്ടാണി, സുരേഷ് കാലിങ്കല്‍, രാജന്‍, ബിജു സി.ഡി ജി.കെ മാധവന്‍.എന്നിവര്‍ പങ്കെടുത്തു





Leave a Reply