August 4, 2026

ടാറ്റ മുംബൈ ഹാഫ് മാരത്തണ്‍: വയനാട് സ്വദേശിക്കു വെള്ളി

0
Eihshxk69339
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ടാറ്റ മുംബൈ ഹാഫ് മാരത്തണില്‍ വയനാട് സ്വദേശിക്ക് വെള്ളി മെഡല്‍. തോണിച്ചാല്‍ അരാമിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജീവനക്കാരന്‍ ദ്വാരക പള്ളിത്താഴത്ത് തോമസാണ് ഹാഫ് മാരത്തണില്‍ 60 പ്ലസ് വിഭാഗത്തില്‍ രണ്ടാമനായത്. ഒരു മണിക്കൂറും 32 മിനിറ്റും രണ്ട് സെക്കന്റുമെടുത്താണ് 63കാരനായ തോമസ് 21 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. കഴിഞ്ഞവര്‍ഷം ടാറ്റ മുംബൈ ഹാഫ് മാരത്തണില്‍ തോമസിനായിരുന്നു മീറ്റ് റെക്കാര്‍ഡോടെ ഒന്നാം സ്ഥാനം. ഒരു മണിക്കൂറും 29 മിനിറ്റും 34 സെക്കന്റുമെടുത്താണ് തോമസ് ഫിനിഷിംഗ് ലൈന്‍ തൊട്ടത്. ഇത്തവണ ടാറ്റ മുംബൈ മാരത്തണില്‍ ഫുള്‍ മാരത്തണ്‍(41 കിലോമീറ്റര്‍), ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ വിഭാഗങ്ങളില്‍ 59,000ല്‍പരം ഓട്ടക്കാരാണ് പങ്കെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *