വീണ്ടും കരടി; വനപാലകർ പരിശോധന നടത്തുന്നു
പനമരം: ജനവാസ മേഖലകളിൽ ഭീതി വിതച്ച കരടി നിലവിൽ പനമരത്തെത്തിയതായി സൂചന.
മാനന്തവാടി നഗരസഭയുടേയും, വെള്ളമുണ്ട പഞ്ചായത്തിൻ്റേയും വിവിധ ഭാഗങ്ങളിലായി നാട്ടുകാരിൽ ചിലർ പുലർച്ചെ കരടിയെ കണ്ടതായി പറയുന്നു. കൂടാതെ കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് വനപാലകർ പരിശോധന നടത്തി വരുന്നു.





Leave a Reply