കുറച്ചു ദിവസങ്ങളിലായി നാട്ടുകാരെ ഭീതിയിലാക്കിയ കരടിയെ കാടുകയറ്റി
നെയ്ക്കുപ്പ: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പാ മേഖലയില്‍ കരടിയെ കണ്ടുവെന്ന നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി തന്നെ വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടില്‍ കയറ്റിയത്.





Leave a Reply