October 26, 2026

വാട്ടർ അതോറിറ്റി ബില്ലിനെതിരെ നിയമപോരാട്ടം നടത്തി അനുകൂല വിധി നേടി: ജംഷീദ് കിഴക്കയിലിനെ ലീഗ് വാർഡ് കമ്മിറ്റി ആദരിച്ചു

0
IMG-20261026-WA0032
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കേരള വാട്ടർ അതോറിറ്റി നൽകിയ ഗാർഹിക ജലബില്ലുമായി ബന്ധപ്പെട്ട പരാതിയിൽ ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂല വിധി നേടിയ ജംഷീദ് കിഴക്കയിലിനെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പതിനഞ്ചാം വാർഡ് കമ്മിറ്റി ആദരിച്ചു. വാട്ടർ അതോറിറ്റി നൽകിയ ബില്ലിനെതിരെ അഭിഭാഷകന്റെ സഹായമില്ലാതെ സ്വന്തമായി നിയമപോരാട്ടം നടത്തിയാണ് ജംഷീദ് അനുകൂല വിധി സമ്പാദിച്ചത്. ഉപഭോക്താവിന്റെ അവകാശങ്ങൾക്കായി നടത്തിയ നിയമപോരാട്ടത്തിലെ നേട്ടത്തെ മാനിച്ചാണ് വാർഡ് കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചത്.

 

ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി പി. സി. ഹംസ, വാർഡ് കമ്മിറ്റി അംഗങ്ങളായ മൊയ്തു ഹാജി പത്തായക്കോടൻ, റഷീദ് പള്ളിമുക്ക്, ഹക്കീം പി. കെ., മോയിൻ മൗലവി, അജു സിറാജ്, ഹംസ കെ. ടി., ഇബ്രാഹിം കറുവ, ഹാരിസ് അട്ടശ്ശേരി എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *