October 5, 2024

ഗ്രാമീണ പങ്കാളിത്ത പഠനക്യാമ്പ്

0
Img 20240125 093626

പൊഴുതന: പൊഴുതന ഗ്രാമ പഞ്ചായത്തും, ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സോഷ്യൽ വർക്ക്‌ വിഭാഗവും സംയുകതമായി നടത്തുന്ന പങ്കാളിത്ത ഗ്രാമീണ പഠന ക്യാമ്പ് പൊഴുതന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വികസനം പ്രവർത്തനങ്ങളിൽ പങ്കാളിത്ത പഠന രീതികളുടെ ഉപയോഗങ്ങൾ, അടിസ്ഥാന വികസനം ചർച്ചകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തപെടും. ക്യാമ്പിന്റെ ഉത്ഘാടന സമ്മേളനത്തിൽ ഡോക്ടർ സുനിൽ കുമാർ യെമ്മൻ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്‌ ബാബു കെ. വി, കാദിരി നാസർ, മുരുകേഷ്,ബാബു എം ടി,കെ കൃഷ്ണനന്ദ് നീരജ കെ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *