May 17, 2026

ക്ഷീര കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചീഫ് വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
Img 20240125 105743
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ മൃഗാശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിലും ഡോക്ടര്‍മാര്‍ വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ സന്ദര്‍ശിച്ചു ചികിത്സിക്കുന്നതിന് ഓട്ടോറിക്ഷ ഡ്രൈവറെ ഇടനിലക്കാരനാക്കി കര്‍ഷകരില്‍ നിന്ന് അമിതമായി പണം ഈടാക്കുന്നു എന്ന് ആരോപിച്ച് ക്ഷീര കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചീഫ് വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ സമരം കല്‍പ്പറ്റ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ട് എം എം മാത്യു ഉദ്ഘാടനം ചെയ്തു പി കെ മുരളി’ ബിജു കരിമത്തില്‍ ബാബു മാത്യു. ബെന്നി മാര്‍ട്ടിന്‍ ‘ജയപ്രസാദ് ‘ നാസര്‍ വെങ്ങപള്ളി ‘ ടി .റഫീഖ് ‘ ഷേര്‍ളി പൗലോസ് സാദത്ത് ‘ടി ലോനപ്പന്‍ പുത്തൂര്‍വയല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *