May 10, 2026

തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
Img 20240125 Wa0085z8kycj0
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി താഴയങ്ങാടി റോഡിന് താഴ്‌ഭാഗത്തെ തോട്ട ത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മക്കിയാട് പെരിഞ്ചേരിമല പണിയ കോളനിയിലെ വാസുവിൻ്റെയും, കണക്കിയുടേയും മകൻ പി.വി ബാലൻ (32) ആണ് മരിച്ചത്. ഇന്നുച്ചയോടെയാണ് നാട്ടുകാർ ബാലന്റെ മൃതദേഹം കണ്ടത്. തുടർന്ന് മാനന്തവാടി എസ്.ഐ കെ കെ സോബിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തോട്ടത്തിലെ കവുങ്ങിനോട് ചേർന്നാണ് മൃതദേഹം ഉണ്ടായിരുന്നത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും മറ്റും കവുങ്ങിൽ നിന്നും വീണ് പരിക്കേറ്റ് മരിച്ചതാണെന്നാണ് നിഗമനം.പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *