June 20, 2026

ഗ്രാമപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

0
Img 20240126 Wa0025
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: റിപ്പബ്ലിക് ദിനത്തില്‍‍ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഗ്രാമപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. വൃക്ക ദാനം ചെയ്യുകയും ഇരുന്നൂറിലധികം ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയും പതിനാറിലധികം പുസ്തകങ്ങള്‍ രചിക്കുകയും ക്യാന്‍‍സര്‍ രോഗികള്‍ക്കായി കൂട് വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭി: ഗീവര്‍ഗ്ഗീസ് മാ‍ര്‍ സ്റ്റെഫാനോസ് മെത്രാപ്പൊലീത്ത‍ക്കാണ് പൊതുവിഭാഗത്തിലുള്ള പ്രഥമ പുരസ്ക്കാരം. പുഞ്ചിരി മീനങ്ങാടിയുടെ സ്ട്രൈക്കറും ക്യാപറ്റനുമായിരുന്ന കെലട്രോണ്‍ ഊട്ടി പോലീസ് , കെ ടി സി എന്നീ ടീമുകളില്‍ അംഗമായിരുന്ന കെ സി വര്‍ഗ്ഗീസ് എന്ന തങ്കനാണ് സ്പോര്‍ട്സ് കായിക മേഖലയിലെ പുരസ്ക്കാരം. ചലച്ചിത്ര പിന്നണി ഗായകനും കൊച്ചിന്‍ കലാഭവ‍ന്‍റെ മുന്‍നിര ഗായകനും സ്വദേശത്തും വിദേശത്തുമായി നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്ത കെ ഗോപകുമാറിനാണ് കലാസാഹിത്യ മേഖലയിലെ സമഗ്രസംഭാവനക്കുള്ള പുരസ്ക്കാരം

5001 രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 27 ന് വൈകുന്നേരം അഞ്ചുമണിക്ക് ഗ്രാമപഞ്ചായത്ത് പൊതു സ്റ്റേജിൽ വെച്ച് നടക്കുന്ന അവാര്‍ഡ്നൈറ്റി‍ല്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം എല്‍ എ ഐ സി ബാലകൃഷ്ണ‍ന്‍ , ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാ‍ര്‍ എന്നിവര്‍ പരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ അറിയിച്ചു വൈസ് പ്രസിഡൻറ് കെ പി നുസ്രത്ത് ബേബി വർഗീസ് ഉഷാ രാജേന്ദ്രൻ പി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *