പാത്രിയർക്കീസ് ബാവയുടെ സന്ദർശനം;സണ്ടേസ്ക്കൂൾ വിളംബര റാലി നാളെ
കൽപ്പറ്റ : യാക്കോബായ സഭയുടെ ആഗോള തലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ വയനാട് സന്ദർശനത്തിന് മുന്നോടിയായി നാളെ (ഞായർ) സാൻ്റസ്കൂളുകളിൽ വിളംബര റാലി സംഘടിപ്പിക്കുമെന്ന് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ബേബി എന്നിവർ അറിയിച്ചു. .
ഫെബ്രുവരി ഒന്നിനാണ് പാത്രിയർക്കീസ് ബാവ ഇന്ത്യ സന്ദർശന ഭാഗമായി വയനാട്ടിലെത്തുന്നത്. ഒന്നാം തിയ്യതി മീനങ്ങാടി അരമനയിൽ സ്വീകരണവും സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം തിയതി മീനങ്ങാടി കത്തീഡ്രൽ ദേവാലയത്തിൽ ബാവ വി.കുർബ്ബാന അർപ്പിക്കും.





Leave a Reply