നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
പനമരം: പനമരം ജീയോമിക്സ് യൂണിറ്റിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. മില്ലുമുക്ക് സ്വദേശി സജ്ജയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വെെകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.
യുവാവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ വെെദ്യുതി പോസ്റ്റ് തകർത്ത ശേഷം റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുട്ടി സ്വദേശിയുടേതാണ് കാർ. അപകടത്തിൽ ഇദ്ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Leave a Reply