രാഷ്ട്രപൈതൃകം സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നീലകൊള്ളണം: അബ്ബാസലി ശിഹാബ് തങ്ങൾ
തരുവണ:എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണയിൽ സംഘടിപ്പിച്ച മനുഷ്യജാലികയിൽ ആയിരങ്ങൾ അണിനിരന്നു.
തരുവണ മീത്തൽ പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി ടൗണിൽ സമാപിച്ചു.
സംഘടനയുടെ കരുത്ത് വിളിച്ചോതുന്ന തരത്തിലായിരുന്നു റാലി സംഘടിപ്പിച്ചത.
യുവാക്കളുടെ നിറഞ്ഞ സാന്നിധ്യം തരുവണ നഗരത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് വാഫി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അബ്ബാസ് വാഫി സ്വാഗതം പറഞ്ഞു.ഫരീദ്റഹ്മാനി കാളികാവ് പ്രമേയ പ്രഭാഷണം നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംശാദ് മരക്കാർ,ജില്ലാ പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,മുഹ്യദീൻ കുട്ടി യമാനി,അയൂബ് മാസ്റ്റർ,എസ്.മുഹമ്മദ് ദാരിമി,ഇബ്രാഹിം ഫൈസി വാളാട്,മമ്മൂട്ടി മുസ്ലിയാർ,ഇബ്രാഹിം ഫൈസി പേരൽ,അഷ്‌റഫ് ഫൈസി പനമരം,ഹാരിസ് ബാഖവി,കെ.എ.നാസർ മൗലവി,പി.സി.ഇബ്രാഹിം ഹാജി,കെ.സി.ആലി,വി.സി.അഷ്‌റഫ്,മോയി ദാരിമി,ഷൌക്കത്ത് പള്ളിയാൽ,ഷാഫി ദ്വാരക,തുടങ്ങിയവർ സംബന്ധിച്ചു സംബന്ധിച്ചു.കൺവീനർ മമ്മൂട്ടി നിസാമി നന്ദി പറഞ്ഞു
Leave a Reply