May 10, 2026

കമ്പളക്കാട് കാറിടിച്ച് കാൽ നടയാത്രികൻ  മരിച്ചു

0
Img 20240129 101806
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്പളക്കാട് :കമ്പളക്കാട് ടൗണിന് സമീപം വെച്ച് കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. കമ്പളക്കാട് കിഴക്കയിൽക്കുന്ന് നെല്ലിപ്പാക്കുണ്ടൻ കുഞ്ഞബ്ദുള്ള (കുഞ്ഞി 56) യാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ബംഗളൂരിൽ നിന്നും ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നവർ സഞ്ചരിച്ച കാർ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുഞ്ഞബ്ദുള്ളയെ ഇടിക്കുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കാർ യാത്രികർ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: സൽമത്ത്. മക്കൾ: തസ്ലിമുദ്ദീൻ, തസ്ലീന. മരുമകൻ: ഇർഷാദ്. മയ്യത്ത് നിസ്കാരം വൈകീട്ട് നാലിന് കമ്പളക്കാട് ടൗൺ ജുമാ മസ്ജിദിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *