November 14, 2026

കുഞ്ഞാറ്റക്കൂട്ടം’ :അംഗൺവാടി കലോത്സവം ‘ സംഘടിപ്പിച്ചു

0
Img 20240129 132703
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : ബത്തേരി നഗരസഭ  അംഗൺവാടി കലോത്സവം കുഞ്ഞാറ്റ കൂട്ടം ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ , പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, മുനിസിപ്പാലിറ്റി കൗൺസിലേഴ്‌സ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.പരിപാടിക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്രവൈസർ നസീറ പി.എ നന്ദി അറിയിക്കുകയും ചെയ്തു. 550 കുട്ടികൾ 79 ഓളം പരിപാടികളിലായി പങ്കെടുത്തു. വിവിധ അങ്കനാവാടി പ്രദേശങ്ങളിൽ നിന്നും 1500ഓളം പേർ പരിപാടിയുടെ ഭാഗമായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *