August 2, 2026

കർഷകർക്ക് പച്ചക്കറിയിലെ കീടരോഗ നിയന്ത്രണം: പരിശീലന പരിപാടി സംഘടിപ്പിച്ചു

0
Img 20240129 133429
By ന്യൂസ് വയനാട് ബ്യൂറോ

 

നെന്മേനി : വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഷെഡ്യൂൾഡ് കാസ്റ്റ് സുബ്പ്ലാൻ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാർക്ക് ഭക്ഷണം ,പോഷകാഹാരം,ഉപജീവന മാർഗ്ഗം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതിക ഇടപെടലിന്റെ ഭാഗമായി നെന്മേനി ചിറ്റൂർക്കുന്ന് കർഷകർക്ക് പച്ചക്കറിയിലെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് കർഷകർക്ക് പച്ചക്കറി തൈകളും ,ജീവ കീടരോഗ നിയന്ത്രണ ഉപാധികളും ,സൂക്ഷ്മ മൂലക വളങ്ങളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ നെന്മേനി എട്ടാം വാർഡ് മെമ്പർ ജയലളിത അധ്യക്ഷയായി .നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയിതു.ചടങ്ങിൽ റ്റിജി ചെറുതോട്ടിൽ , സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.ഡോ .ദീപാറാണി സി .വി , ശ്രുതി കൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *