September 17, 2026

റെന്‍സ്‌ഫെഡ് സംസ്ഥാന കണ്‍വന്‍ഷന്‍ കല്‍പറ്റയില്‍

0
Img 20240129 212131
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: രജിസ്‌ട്രേഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സുപ്പര്‍വൈസേഴ്‌സ് ഫെഡറഷന്‍(റെന്‍സ്‌ഫെഡ്) സംസ്ഥാന കണ്‍വന്‍ഷന്‍ 31ന് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ചേരും. സംസ്ഥാന സെക്രട്ടറി കെ.പി.സുമിദ്, വൈസ് പ്രസിഡന്റ് ടി.കെ.മുഹമ്മദ് നസീം, സംഘാടക സമിതി കണ്‍വീനര്‍ കെ.വി.നിഷീദ്, വൈസ് ചെയര്‍മാന്‍ സജി കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

രാവിലെ 10ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടി.സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ പങ്കെടുക്കും. പദ്മശ്രീ ചെറുവയല്‍ രാമന്‍, വനിതാ ക്രിക്കറ്റ് ദേശീയതാരം മിന്നു മണി എന്നിവരെ ആദരിക്കും. പ്രതിനിധി സമ്മേളനം ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.മനോജ് ഉദ്ഘാടനം ചെയ്യും.

നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ഇടപെടുക, നിര്‍മാണരംഗത്തെ മാന്ദ്യം പരിഹരിക്കാന്‍ ഉതകുംവിധം നിയമങ്ങള്‍ കലോചിതമായി പരിഷ്‌കരിക്കുക, ഡിഫന്‍സ്, റെയില്‍വേ ഭൂമിക്കു നിശിച്ച ദൂരപരിധിക്കു പുറത്ത് നിര്‍മാണത്തിനു ബന്ധപ്പെട്ട വകുപ്പുകളുടെ നിരാക്ഷേപ പത്രത്തിനു നല്‍കുന്ന അപേക്ഷകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ഉന്നയിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *