May 20, 2024

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ; പെണ്‍കരുത്ത് ജില്ലയില്‍ പര്യടനം തുടങ്ങി

0
Img 20240129 210242

 

കൽപ്പറ്റ : വനിതാ ശിശുവികസന വകുപ്പ് ഡയറ്റുമായി സഹകരിച്ച് നടത്തുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പെണ്‍കരുത്ത് ബോധവത്ക്കരണ പര്യടനം ജില്ലയില്‍ തുടങ്ങി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ ശാക്തീകരണ പരിപാടിയായാണ് സംഗീത നൃത്തനാടകം പര്യടനം നടത്തുന്നത്. വിവിധ കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഗോത്ര മേഖലയിലുള്ള പെണ്‍കുട്ടികളാണ് ബോധവല്‍ക്കരണ പര്യടനത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യം, കുട്ടികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കേണ്ട നിയമങ്ങളെ സംബന്ധിച്ച ബോധവത്ക്കരണം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച പ്രചാരണം എന്നിവ ഇതിന്റെ ഭാഗമായി നടത്തും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, പൂക്കോട് എം.ആര്‍.എസ്, കാവുമന്ദം, പടിഞ്ഞാറത്തറ തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. എ.ഡി.എം എന്‍ ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ ദേവകി, വനിതാ ശിശുവികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ. സത്യന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി, ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ സജി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ടി മനോജ് കുമാര്‍, പരിശീലക സി.ആര്‍ ഉഷാ കുമാരി, വനിതാ സി.ഐ ഉഷാ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. ബോധവല്‍ക്കരണ പര്യടനം ഇന്ന് (ചൊവ്വ) കാട്ടിക്കുളം, മാനന്തവാടി, പനമരം, മീനങ്ങാടി, ബത്തേരി എന്നിവടങ്ങളില്‍ പര്യടനം നടത്തും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *