May 10, 2026

പ്രവാസി വേൾഡ് മലയാളി കൗൺസിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

0
20240130 174743
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രവാസി വേൾഡ് മലയാളി കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റി രൂപീകരണവും കൺവൻഷനും നടത്തി.കൺവൻഷൻ പ്രവാസി വേൾഡ് മലയാളി കൗൺസിൽ കേരള റീജിയൻ പ്രസിഡന്റ് റിഷി പൽപു ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യു.എം.സി വയനാട് ജില്ലാ പ്രസിഡൻ്റ് സജീവൻ മടക്കിമല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായി ശ്രീജി ജോസഫ്, എം.സി. തെൽഹത്, ജനറൽ സെക്രട്ടറിയായി വി.എസ് വത്സരാജ്, ജോയിന്റ് സെക്രട്ടറിമാരായി മോഹനൻ മാളിയേക്കൽ, സജി, സി.എസ്. പ്രഭാകരൻ, ട്രഷററായി ശശി പന്നിക്കുഴി എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി കെ. പത്മനാഭൻ, ടി. സനൽകുമാർ, അശ്വിൻ, ബഷീർ, റസാഖ് മീനങ്ങാടി എന്നിവരെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *