May 10, 2026

അടൂർ-പെരിക്കല്ലൂർ സൂപ്പർ ഡീലക്സ് സർവീസ് നാളെ മുതൽ പുന:രാരംഭിക്കുന്നു

0
Img 20240131 100251
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്ന് രണ്ട് മണിക്ക് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ-പെരിക്കല്ലൂർ സൂപ്പർ ഡീലക്സ് സർവീസ് പുന:രാരംഭിക്കാൻ ആവശ്യപ്പെട്ടുകയും മേൽ ആവശ്യപ്രകാരം നാളെ മുതൽ സർവീസ് പുന:രാരംഭിക്കുന്നു. കെ.എസ്.ആർ.ടി.സി ഇ.ഡി ജി .പി പ്രദീപ്, ജി. അനിൽകുമാർ, താജുദ്ദീൻ സാഹിബ്ബ് എന്നിവർ പങ്കെടുത്തു. മേൽ സർവീസ് പുന:രാരംഭിക്കാൻ സഹായിച്ച കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗതാഗത വകുപ്പ് മന്ത്രി എന്നിവരെ പെരിക്കല്ലൂർ പാസഞ്ചർ അസ്സോസിയേഷൻ അഭിനന്ദിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പോയ്‌ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ നേരിട്ട് കണ്ട് നിർത്തിപ്പോയ ഡീലക്സ് തിരികെ കൊണ്ടുവരാൻ പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വാഴയ്ക്കൽ കാണിച്ച ഇടപെടലിന് ജനങ്ങൾ പ്രത്യേകം അദ്ദേഹത്തെ അഭിനന്ദിച്ചു. ജോസ് നെല്ലേടം ,സുനിൽ .ഡി .വാഴയ്ക്കൽ ,ഗിരീഷ് കുമാർ ജി .ജി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *