കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മാനന്തവാടിയിൽ ചേർന്നു
മാനന്തവാടി : കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മാനന്തവാടിയിൽ ചേർന്നു.
സംസ്ഥാന പ്രസിഡന്റ് ബി പി മുരളി(കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) അധ്യക്ഷം വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി എം കൃഷ്ണൻ(തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ) റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ ബേബി സ്വാഗതം പറഞ്ഞു.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻറ് അടിയന്തിരമായും അനുവദിക്കുക.കേരളത്തോടുള്ള കേന്ദ്ര ഗവൺമെന്റിൻ്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഫെബ്രുവരി 17, 18,19 തിയ്യതികളിൽ കൊല്ലം കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷം വിജയിപ്പിക്കാൻ തീരുമാനിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് അഡ്വ.രൻജിത്ത്,പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എ.കെ മുസ്തഫ,പേരാമ്പറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ പി ബാബു,മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാദാസ്,തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി റജീന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്ബാബുരാജ്,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസീധരൻ പിള്ള,മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യശോദ,പയ്യന്നൂർ പ്രസിഡൻറ് വത്സല,തിരൂരങ്ങാടി പ്രസിഡന്റ് സാജിത എന്നിവർ പങ്കെടുത്തു.
Leave a Reply