നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പെട്ടിക്കടയിലും വൈദ്യുതി പോസ്റ്റിനരികിലും ഇടിച്ചു മറിഞ്ഞു
കോടഞ്ചേരി: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയില്‍ കോടഞ്ചേരിയില്‍ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ റോഡരികിലെ പെട്ടിക്കടയിലും, വൈദ്യുതി പോസ്റ്റിനരികിലും ഇടിച്ച ശേഷം മറിഞ്ഞു. അപകടത്തില്‍ ബത്തേരി സ്വദേശി ഹരികൃഷ്ണനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഇദ്ദേഹത്തേയും നിസാര പരിക്കേറ്റ മറ്റുള്ളവരെയും കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. കാറിടിച്ച പെട്ടിക്കട പൂര്‍ണ്ണമായും തകര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.





Leave a Reply