May 3, 2026

വയനാട്ടിലെ ജനങ്ങളോട് അല്‍പ്പം പോലും നീതി പുലര്‍ത്താത്ത ബജറ്റ്: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

0
20240206 102047
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളോട് അല്‍പ്പംപോലും നീതി പുലര്‍ത്താത ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കുറ്റപ്പെടുത്തി. ഗുരുതര പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ അവണിച്ച ബജറ്റ് കര്‍ഷകരുടെ ജപ്തിഭീഷണി ഇല്ലാതാക്കാനോ, കര്‍ഷക ആത്മഹത്യ തടയാനോ ഒരു പ്രഖ്യാപനവും നടത്തിയില്ല. മനുഷ്യനെ പച്ചയോടെ കടുവ കൊന്നുഭക്ഷിക്കുകയും, വന്യമൃഗശല്യം രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലും പ്രതിരോധസംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനായി വയനാടിന് ഒന്നും നീക്കിവെച്ചിട്ടില്ല. വയനാടിന്റെ ഗുരുതരമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞിട്ടും ജില്ലക്കായി ഒന്നും നീക്കിവെക്കാത്തത് കടുത്ത അവഗണനയാണ്. ചുരംബൈപ്പാസ്, വയനാടിന്റെ പ്രതീക്ഷയായ റെയില്‍പാത എന്നീ വിഷയങ്ങളിലും സമ്പൂര്‍ണമൗനമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വീര്‍പ്പുമുട്ടുന്ന ജില്ലയില്‍ മെഡിക്കല്‍കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തലുണ്ടായില്ല. കേരളത്തിലെ എം എല്‍ എമാര്‍ സമര്‍പ്പിച്ച ബഹുഭൂരിപക്ഷം പദ്ധതികളും നിരാകരിക്കുന്ന കാഴ്ചയാണ് ബജറ്റിലൂടെ കാണാന്‍ സാധിച്ചത്. വയനാടിന്റെ സാമ്പത്തിക, കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ അടിസ്ഥാന, സാമൂഹ്യ വികസനത്തെ നിഷേധിക്കുന്ന ഈ ബജറ്റിനെതിരെ ശക്തമായ ജനവികാരമുയരും. 7000 കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപിച്ചിട്ട് അതിലേക്ക് നാമമാത്രമായ തുക വകയിരുത്തി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ഇതുപോലെ അവഗണിച്ച ബജറ്റ് ഇതിന് മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *