May 20, 2024

അജിയുടെ ആകസ്മിക വിയോഗം ഞെട്ടിച്ചെന്ന് രാഹുല്‍ ഗാന്ധി എം.പി

0
Eipmhjy72017

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരണത്തിന് കീഴടങ്ങിയ മാനന്തവാടി പയ്യമ്പള്ളി സ്വദേശി പനച്ചിയില്‍ അജിയുടെ ആകസ്മിക വിയോഗം ഞെട്ടിച്ചതായി രാഹുല്‍ ഗാന്ധി എം.പി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ആളാണ് മരിച്ചത്. ആ കുടുംബത്തെ കുറിച്ച് പ്രത്യേകിച്ച് രോഗിയായ അമ്മയെയും കൊച്ചുകുട്ടികളേയും ഓര്‍ത്ത് ഏറെ ദു:ഖിക്കുന്നു. വന്യമൃഗങ്ങളുടെ പ്രത്യേകിച്ച് ആനകളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാര്‍ഗത്തിനും വലിയ നാശം വിതച്ചിട്ടുണ്ട്. മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ കാരണം വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്.വയനാട്ടിലെ പൊതുജനത്തിന് പ്രത്യേകിച്ച് കര്‍ഷര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ലഘൂകരിക്കാന്‍ ഇടപെടണമെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ ഒരു കര്‍മപദ്ധതിയുടെ അഭാവം സംഘര്‍ഷം വഷളാക്കുകയേയുള്ളൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ണായകമായ നടപടികള്‍ കൈക്കൊള്ളാനും നമ്മുടെ സമൂഹങ്ങളെയും ഈ മേഖലയിലെ വന്യജീവികളെയും സംരക്ഷിക്കാന്‍ കഴിയുന്ന ഒരു പ്രതികരണ സംവിധാനം ഏര്‍പ്പെടുത്താനും അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *