October 8, 2026

വനംമന്ത്രി രാജിവെക്കണം: മുസ്‌ലിംലീഗ്

0
Img 20240210 201327
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായ വന്യമൃഗശല്യം മനുഷ്യജീവനെടുക്കും വരെ എത്തിച്ചതിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാറും വനം വകുപ്പ് അധികൃതരുമാണെന്ന് മുസ്‌ലിംലീഗ് ആരോപിച്ചു. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വെച്ച് കാട്ടാനയുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ട അജീഷ് ഇതിന്റെ അവസാനത്തെ ഇരയാണ്. വയനാട്ടില്‍ നിന്നു തന്നെ വന്യമൃഗശല്യം കൊണ്ട് പൊറുമുട്ടുമ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും പിടികൂടുന്ന ആനകളെയും, കടുവകളെയും വയനാട്ടില്‍ ഫോറസ്റ്റ് അതിര്‍ത്തിയില്‍ കൊണ്ടുവിടുന്ന കര്‍ണ്ണാടക ഫോറസ്റ്റ് അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടിയിലും, പരിസരത്തും കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട വനപാലകരുടെ ശ്രദ്ധകുറവാണ് മറ്റൊരു ജീവനും കൂടി നഷ്ടമാകാനിടയായത്. ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനംമന്ത്രി രാജിവെക്കണമെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, ജന.സെക്രട്ടറി ടി മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന വന്യജീവിശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ഇനിയെങ്കിലും കേന്ദ്ര-കേരളാ സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *