May 2, 2026

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന വേണം : ഐഎന്‍ടിയുസി

0
20240214 214819
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഐഎന്‍ടിയുസി വയനാട് ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ കുറഞ്ഞത് ഒരു സീറ്റ് എങ്കിലും ഐഎന്‍ടിയുസിക്ക് നല്‍കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.തൊഴിലാളികള്‍ നേരിടുന്ന ഒട്ടനവധിയായ വിഷയങ്ങളും ദുരിതങ്ങളും പാര്‍ലമെന്റില്‍ എത്തിക്കാന്‍ തൊഴിലാളി പക്ഷത്തു നിന്നും ഒരു നേതാവ് ലോക്‌സഭയിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ഏതെങ്കിലും ഒരു സീറ്റില്‍ ഐഎന്‍ടിയുസിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുകയും ഐക്യകണ്‌ഠേന പാസാക്കുകയും ചെയ്തു. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ഉമ്മര്‍ കുണ്ടാട്ടില്‍, സി പി വര്‍ഗീസ്,കെ കെ രാജേന്ദ്രന്‍,ജിനി തോമസ്, കെ അജിത, മോഹന്‍ദാസ് കോട്ടക്കൊല്ലി, പി എന്‍ ശിവന്‍, കെ യൂ മാനു, ഒ ഭാസ്‌കരന്‍,ഹര്‍ഷല്‍ കോന്നാടന്‍,ആര്‍ രാമചന്ദ്രന്‍, ആര്‍ ഉണ്ണികൃഷ്ണന്‍,ജ്യോതിഷ് കുമാര്‍ വൈത്തിരി, സി എ ഗോപി,സലാം മീനങ്ങാടി,ജോര്‍ജ് മണ്ണത്താനി, സുന്ദര്‍രാജ് എടപ്പെട്ടി,ജിജി അലക്‌സ്,മുബാരീഷ് ആയ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു…..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *