May 3, 2026

സ്ത്രീക്ഷേമ പഠനത്തിനായി വിദഗ്ധ സംഘം വയനാട്ടില്‍ എത്തി 

0
20240215 172507
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി യു.എന്‍ വുമന്‍റെ സാമ്പത്തിക സഹായത്തോടെ വയനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിവരുന്ന സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ചു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുന്നതിന് സാങ്കേതിക വിദഗ്ധ സംഘം വയനാട്ടില്‍ സന്ദര്‍ശനം നടത്തി.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ത്രൂ കണ്‍സള്‍ട്ടന്‍സിയുടെ പ്രവര്‍ത്തകരായ സംഘമിത്ര താക്കൂര്‍, ഗൗരാവ് ബര്‍ഗവ് എന്നിവരാണ് പഠനത്തിനായി എത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍, സ്ത്രീ തൊഴിലാളികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ചെറുകിട സംരംഭകര്‍, വ്യവസായ യൂണിറ്റുകള്‍, എന്നിവരുമായി പഠനസംഘം ചര്‍ച്ച നടത്തുകയും വരുന്ന അഞ്ചു വര്‍ഷക്കാലം നടപ്പിലാക്കേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. പഠനപ്രക്രിയയ്ക്ക് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍ ജോസ് പി.എ, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍ ജോസഫ്, കമ്മ്യൂണിറ്റി ചാമ്പ്യന്മാരായ റ്റുബിന്‍ ജിപ്സണ്‍, ഷീന ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *