October 8, 2026

വന്യമൃഗശല്യം; വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം 

0
20240216 083118
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : വയനാട്ടിലെ വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വയനാട്ടില്‍ മനുഷ്യ ജീവനുകള്‍ നിരന്തരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതെ വയനാട്ടുകാരെ കൊഞ്ഞനം കുത്തുന്ന സമീപനം സ്വീകരിക്കുന്ന വയനാടിന്റെ ചാര്‍ജ് കൂടിയുള്ള വനംമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.വയനാടന്‍ ജനതയൊന്നാകെ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിരയായി മരണഭീതിയില്‍ കഴിയുമ്പോള്‍ വയനാട്ടുകാരെ പരിഹസിക്കുന്ന വനം മന്ത്രിയുടെ നിലപാട് അപമാനകരമാണെന്നും തല്‍സ്ഥാനത്ത് തുടരാന്‍ വനംമന്ത്രി അര്‍ഹനല്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് വനം മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധയോഗം കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ കെ രാജേന്ദ്രന്‍, കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് എസ് മണി,യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കുപ്പാടിത്തറ,, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ് മുബാരീഷ് ആയ്യാര്‍, കെ എസ് യൂ ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ ദാസ്, മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രമ്യ ജയപ്രസാദ്,പ്രതാപ് കല്‍പ്പറ്റ, സി ഷൈജല്‍, ഷനൂബ് എം വി, ഷബീര്‍ പുത്തൂര്‍വയല്‍, ഷമീര്‍ എമിലി, , സുവിത്ത് എമിലി, സോനു എമിലി, ജംഷീര്‍ ബൈപ്പാസ്, ഷൈജു ചുഴലി, അനൂപ് ശൈഖ്,തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *