പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചവർക്ക് വിജിലൻസ് സ്‌ക്വാഡ് പിഴ
പനമരം : പനമരം ഗ്രാമ പഞ്ചായത്ത് ഏച്ചോം ഭാഗത്തു ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരാം വിധം പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിച്ചവർക്ക് പഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡ് 10000/- രൂപ പിഴ ചുമത്തി. അശാസ്ത്രീയമായും അലക്ഷ്യമായും മാലിന്യങ്ങൾ കത്തിക്കുന്നവർക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കുമെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നു സ്‌ക്വാഡ് അംഗങ്ങളായ ജസ്മൽഖാൻ. കെ. കെ , സനീഷ്. സി. ജി എന്നിവർ അറിയിച്ചു.





Leave a Reply