July 31, 2026

‘കിനാവു’ഗോത്രഫെസ്റ്റ് നടത്തി

0
20240216 212956
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:വയനാട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്ക്കുളുകളിൽ നടത്തപ്പെടുന്ന ഗോത്രഫെസ്റ്റ് തരുവണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ‘കിനാവു’ എന്ന പേരിൽ നടത്തപ്പെട്ടു.ഗോത്ര പൈതൃകകലകൾ, കലാകാരന്മാർ, സാമൂഹ്യ ജീവിതം, വിദ്യാഭ്യാസപരിപോഷണം വിദ്യാലയത്തിലേക്കുള്ള ആകർഷണം തുടങ്ങിയവക്ക് സാധ്യതയും ഇടവും നൽകുന്ന ഗോത്രഫെസ്റ്റിന്റെ ഉദ്‌ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി.കെ നജ്മുദ്ധീൻ അദ്ധ്യക്ഷനായി.വാർഡ് മെമ്പർ സീനത്ത് ആവശ്യൻ, എസ്.എം.സി. ചെയർമാൻ അബ്ദുൽ നാസർ സാവാൻ,ശ്രീജ ,പ്രീത.കെ,മമ്മൂട്ടിമാസ്റ്റർ,റാണി ടീച്ചർ,മുഹമ്മദലി മാസ്റ്റർ അബ്ദുൽസലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.ഊരുമൂന്മാരെ ആദരിച്ചു.വിനു കിടച്ചുളൻ, ഗോത്രകലാപരിപാടികൾക്ക് നേതൃത്വം നൽകി.സ്ക്കൂൾ പ്രിൻസിപ്പാൾ ജെസ്സി എം.ജെ സ്വാഗതവും കൺവീനർ നിയാസ്.കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *