July 30, 2026

വയനാട്ടില്‍ ഹർത്താൽ പുരോഗമിക്കുന്നു

0
Img 20240217 115633
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ:
വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്

. പ്രധാന ടൗണുകളായ
കല്‍പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണ്.സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല.

സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയില്ല. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നു വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലടക്കം ചിലേടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് കെ.എസ്.ആര്‍.ടി.സി നടത്തി. ജില്ലയിലെങ്ങളും പോലീസ് ജാഗ്രതയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *