May 20, 2024

വനം വാച്ചറുടെ മരണം; വനം, ആരോഗ്യ മന്ത്രിമാർക്കെതിരെ നരഹത്യക്ക് കേസെടുക്കണം: അഡ്വ .പി ഡി സജി

0
Img 20240217 122446

 

പുൽപ്പള്ളി:വയനാട്ടിലെ ഒരു വിലയേറിയ മനുഷ്യ ജീവൻ ഏകദേശം 12 മണിക്കൂറോളം ബോർഡിൽ മാത്രമുള്ള മെഡിക്കൽ കോളേജിൽ പരീക്ഷണ വസ്തുവാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും, വനം വകുപ്പ് വാച്ചറായ പോൾ അതീവ ഗുരുതരാവസ്‌ഥയിൽ ആണെന്നറിഞ്ഞിട്ടും ആരേയോ ഭയന്ന് , തങ്ങളുടെ നിസഹായസ്ഥ പുറത്തറിയാതിരിക്കാൻ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അഡ്വ : പി. ഡി സജി ആരോപിച്ചു . സൗകര്യങ്ങൾ ഇല്ലായെന്ന റിയാമായിട്ടും സമയത്ത് യുദ്ധകാലടിസ്ഥാനത്തിൽ ജീവൻ രക്ഷിക്കാനുള്ള നടപടികൾ ഉണ്ടായില്ല .
വന്യമൃഗ ആക്രമണത്തിന് കാരണഭൂതനായ വനം മന്ത്രിക്കെതിരെയും , ചികിത്സ പിഴവിന്റെ കാരണക്കാരിയായ ആരോഗ്യ മന്ത്രിക്കെതിരെയും മനപൂർവമായ നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *